ഏപ്പിക്കാട് ATM കൗണ്ടർ ഉദ്ഘാടനം ചെയ്തു
ഏപ്പിക്കാട് ATM കൗണ്ടർ ഉദ്ഘാടനം ചെയ്തു
അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് പെരിന്തൽമണ്ണയുടെ എടപ്പറ്റ ശാഖയിൽ ATM കൗണ്ടർ എടപ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കബീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എപ്പിക്കാട് സ്ഥിതി ചെയ്യുന്ന ബ്രാഞ്ച് പരിസരത്ത് നടന്ന ചടങ്ങിൽ ബാങ്ക് ചെയർമാൻ വി.പി. മുഹമ്മദ് ഹനീഫ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് പുതുതായി തുടങ്ങിയ വനിതാ ടൂവീലർ വായ്പയുടെ വിതരണം ബാങ്ക് ഭരണ സമിതി അംഗം കെ.പി. മൊയ്തീൻകുട്ടി നിർവ്വഹിച്ചു. ബാങ്ക് മനേജിംഗ് ഡയറക്ടർ പി.ഡി.ശങ്കരനാരായണൻ, ബാങ്ക് ഭരണ സമിതി അംഗം ശ്രീ. സുൽഫിക്കർ അലി ഖാൻ യു, എടപ്പറ്റ ഗ്രാമ പഞ്ചായത്ത് അംഗം ബിനു കുട്ടൻ എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു. പുതിയ വായ്പ പദ്ധതികളെ കുറിച്ച് ബാങ്ക് എച്ച്ആർ ആന്‍റ് ബിസിനസ്സ് മാനേജർ പി. നസീം വിശദീകരിച്ചു.
ശാഖാമാനേജർ സി. റഫീഖ സ്വാഗതവും ഡെപ്യൂട്ടി മാനേജർ എസ് പ്രദീപ് നന്ദിയും പറഞ്ഞു