തച്ചിങ്ങനാടം എ ടി എം കൌണ്ടര്‍ ഉദ്ഘാടനം

പെരിന്തൽമണ്ണ അർബൻ ബാങ്കിൻ്റെ തച്ചിങ്ങനാടം ബ്രാഞ്ച് എടിഎം കൗണ്ടറിൻ്റെ ഉദ്ഘാടനം കീഴാറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല ചാലിയത്തൊടി നിർവ്വഹിച്ചു. ബാങ്ക് ചെയർമാൻ സി ദിവാകരൻ അദ്ധ്യക്ഷനായിരുന്നു. മാനേജിങ് ഡയറക്ടർ പി ഡി ശങ്കരനാരായണൻ, ജനറൽ മാനേജർ എസ് ആർ രവിശങ്കർ എന്നിവർ സംസാരിച്ചു. പെരിന്തൽമണ്ണ അർബൻ ബാങ്കിൻ്റെ എട്ടാമത് എ ടി എം കൗണ്ടറാണ് തച്ചിങ്ങനാടത്ത് പ്രവർത്തനമാരംഭിച്ചത്.