കരിങ്കല്ലത്താണിയിൽ അർബൻ ബാങ്ക് എടിഎം

പെരിന്തൽമണ്ണ സഹകരണ അർബൻ ബാങ്ക് കരിങ്കല്ലത്താണിയിൽ ആരംഭിച്ച പുതിയ എടിഎം കൗണ്ടർ താഴെക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. സോഫിയ ടീച്ചർ ഉദ്ഘാടനം ചെയ്തു.   ആധുനിക ബാങ്കിംഗ് സൗകര്യങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗം മനുഷ്യർക്കും എത്തിച്ചു നൽകുന്നതിൽ പെരിന്തൽമണ്ണ അർബൻ ബാങ്ക് എന്നും മറ്റ് ബാങ്കുകൾക്ക് മാതൃകയാണെന്ന് എടിഎം കൗണ്ടർ ഉദ്ഘാടനം ചെയ്തു സംസാരിക്കവെ സോഫിയ ടീച്ചർ പറഞ്ഞു.  ചടങ്ങിൽ ബാങ്ക് ചെയർമാൻ ശ്രീ. സി. ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടർ ശ്രി. പി.ഡി ശങ്കരനാരായണൻ, ബാങ്ക് ഡയരക്റ്റർ ശ്രീ ഹനീഫ ള്ളൂരാൻ , പൊന്നേത്ത് ഉമ്മർ എന്നിവർ ആശംസകൾ നേർന്നു. ജനറൽ മാനേജർ ശ്രി. എസ്. ആർ. രവിശങ്കർ, ബാങ്ക് ഭരണസമിതി അംഗങ്ങളായ  പി. സൈതാലികുട്ടി, ഒ. കേശവൻ, രാധാബായ്, പി. ജ്യോതി തുടങ്ങിയവർ പങ്കെടുത്തു. ബാങ്ക് നൽകി വരുന്ന വായ്പ പദ്ധതികളെ കുറിച്ച് ചീഫ് മാനേജർ എച്ച്ആർ & ബിസിനസ് പി നസിം വിശദീകരിച്ചു.  ബ്രാഞ്ച് ചീഫ് മാനേജർ ടി. നിഷ ജോസഫ് സ്വാഗതവും അസിസ്റ്റൻ്റ് മാനേജർ വി. പി. രമ്യ നന്ദിയും പറഞ്ഞു.