വെങ്ങാട് പുതിയ എ ടി എം കൌണ്ടര്‍ ഉദ്ഘാടനം ചെയ്തു
അത്യാധുനിക ഡിജിറ്റൽ സേവനങ്ങളുടെ ശ്രേണി ഇടപാടുകാർക്കായി ഒരുക്കുന്നതോടൊപ്പം സാധാരണക്കാരുടെ ബാങ്കായി നിലനിൽക്കുക എന്ന ധർമ്മമാണ് പെരിന്തൽമണ്ണ അർബൻ ബാങ്ക് നിർവ്വഹിക്കുന്നതെന്ന് പെരിന്തൽമണ്ണ അർബൻ ബാങ്ക് ചെയർമാൻ സി ദിവാകരൻ പറഞ്ഞു. പെരിന്തൽമണ്ണ അർബൻ ബാങ്ക് മൂർക്കനാട് ശാഖയുടെ ഭാഗമായി വെങ്ങാട് സ്ഥാപിച്ച പുതിയ എ ടി എം ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. മൂർക്കനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രശ്മി ശശികുമാർ എ ടി എം കൗണ്ടർ ഉദ്ഘാടനം നിർവ്വഹിച്ചു. ബാങ്ക് മാനേജിങ് ഡയറക്ടർ പി ഡി ശങ്കരനാരായണൻ, ഡയറക്ടർമാരായ ഒ കേശവൻ, കെ പുഷ്പലത വാർഡ് മെമ്പർ ജയശ്രീ, കെ രാജഗോപാൽ, ഡോ. കെ ദാമോദരൻ, ജനറൽ മാനേജർ എസ് ആർ രവിശങ്കർ, ബ്രാഞ്ച് മാനേജർ പ്രീതി വി സി എന്നിവർ സംസാരിച്ചു. പി നസീം സ്വാഗതവും സി പി രാംദാസ് നന്ദിയും പറഞ്ഞു. പെരിന്തൽമണ്ണ അർബൻ ബാങ്ക് സ്ഥാപിക്കുന്ന ആറാമത്തെ എ ടി എം കൗണ്ടർ ആണ് വെങ്ങാട് പ്രവർത്തനം ആരംഭിച്ചത്