പുതിയ കാർ ലോണുകൾ ഉദ്ഘാടനം ചെയ്തു
അർബൻ ബാങ്കിൽ പുതിയ കാർ ലോണുകൾ ഉദ്ഘാടനം ചെയ്തു
പെരിന്തൽമണ്ണ സഹകരണ അർബൻ ബാങ്കിൽ പുതിയ കാർ ലോൺ സ്കീമുകൾ ആരംഭിച്ചു. അർബൻകാർ ലോണുകളുടെ ഉദ്ഘാടനം മലപ്പുറം ആലത്തൂർപടി യിൽ വെച്ച് ഏറാനാട് സർക്കിൾ കോ ഓപ്പറേറ്റിവ് യൂണിയൻ ചെർമാൻ ശ്രി . ഒ സഹദേവ വൻ ബ്ലൂസ്റ്റാ എസി കമ്പനിയുടെ റീജിണൽ മാനേജർ സുഹൈൽ കാരാട്ടിന് ആദ്യ വാഹനത്തിൻ്റെ താക്കോൻ കൈമാറിക്കൊണ്ട് നിർവ്വഹിച്ചു. 7 സ്കി മുകളിലായി സമൂഹത്തിലെ എല്ലാ വിഭാഗം ആളുകൾക്കും ലഭ്യമാകുന്ന തരത്തിലാണ് അർബൻകാർ ലോൺ വിഭാവനം ചെയ്തിരിക്കുന്നത്. ക്രെഡിറ്റ് സ്കോർ അനുസരിച്ച് പലിശ നിരക്ക് നിശ്ചയിക്കുകയും വരുമാനത്തിനനുസരിച്ച് വായ്പ സംഖ്യ നിശ്ചയിക്കുകയും ചെയ്യുന്നു എന്നതാണ് അർബൻകാർ ലോൺ സ്കീമിൻ്റെ പ്രത്യേകത. എലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്ക് സാധാരണ നിരക്കിൽ നിന്നും കുറഞ്ഞ പലിശ നിരക്കിൽ പ്രത്യേക വായ്പ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. തൊഴിലെടുക്കുന്ന വനിതകൾക്ക് പ്രത്യേകമായി വനിതാ ടുവിലർ വായ്പ പദ്ധതിയും തയ്യാറാക്കിയതായി ബാങ്ക് മാനേജിംഗ് ഡയറക്റ്റർ ശ്രീ പി.ഡി ശങ്കരനാരായണൻ പറഞ്ഞു. മലപ്പുറം ആലത്തൂർപടി ശാഖയിൽവെച്ച് നടന്ന ചടങ്ങ് മലപ്പുറം നഗരസഭ അദ്ധ്യക്ഷൻ ശ്രീ. മുജീബ് കാടേരി ഉത്ഘാടനം ചെയ്തു. ബാങ്ക് ചെർമാൻ ശ്രീ. സി. ദിവാകരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർമാൻ ശ്രീ. പി.കെ കുഞ്ഞുമോൻ, വാർഡ് കൗൺസിലർമാർ, ബാങ്ക് ഭരണസമിതി അംഗങ്ങൾ, ഇടപാടുകാരും പങ്കെടുത്തു. ബ്രാ ഞ്ച് മാനേജർ ശ്രീ. കെ.പി മുഹമ്മത് ഫൈസൽ സ്വാഗതവും, ചീഫ് മാനേജർ ബിസിനസ്സ് ശ്രീ പി ന സിം നന്ദിയും പറഞ്ഞു