ആലത്തൂര്‍പടിയില്‍ പുതിയ എ ടി എം കൌണ്ടര്‍ ഉദ്ഘാടനം ചെയ്തു
പെരിന്തൽമണ്ണ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിൻറെ ആലത്തൂർപടി ശാഖയിൽ പുതുതായി സ്ഥാപിച്ച എടിഎം കൗണ്ടറിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട മലപ്പുറം മുനിസിപ്പൽ ചെയർമാൻ ശ്രീ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. അർബൻ ബാങ്ക് ചെയർമാൻ ശ്രീ സി.ദിവാകരൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ബാങ്കിൻറെ പുതിയ കാർ ലോൺ പദ്ധതി ബാങ്ക് മാനേജിംഗ് ഡയറക്ടർ ശ്രീ.പി.ഡി. ശങ്കരനാരായണൻ അവതരിപ്പിച്ചു. ഏറനാട് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ശ്രീ. ഒ. സഹദേവൻ, പെരിന്തൽമണ്ണ അർബൻ ബാങ്ക് വൈസ് ചെയർമാൻ ശ്രീ. പി. കെ. കുഞ്ഞുമോൻ എന്നിവർ പുതിയ വാഹനങ്ങളുടെ താക്കോൽദാനം നിർവഹിച്ചു. വാർഡ് കൗൺസിലർമാരായആമിന പറച്ചോടൻ, ഫാത്തിമ സുഹ്റ അയമു സി.കെ എന്നിവരും ബാങ്കിൻറെ ജനറൽ മാനേജർ എസ്. ആർ. രവിശങ്കർ, ഡയറക്ടർമാരായ ശ്രീ പി സൈതാലിക്കുട്ടി, ഓ കേശവൻ, സി.എം. നാണി എന്നിവരും സംസാരിച്ചു. ബാങ്ക് ബ്രാഞ്ച് മാനേജർ ശ്രീ. കെ.പി. ഫൈസൽ സ്വാഗതവും ബാങ്ക് ഡവലപ്പ്മെൻ്റ് ഓഫീസർ പി. നസീം നന്ദിയും പറഞ്ഞു.